പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പൂജാരിക്ക്….

വടകരയിൽ പതിനൊന്നുവയസുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പൂജാരിക്ക് ശിക്ഷ വിധിച്ച് കോടതി. മന്ദരത്തൂര്‍ സ്വദേശി രാമദാസനെ (51) യാണ് കോടതി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം കഠിന തടവും 25000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ മേനോന്റേതായിരുന്നു ശിക്ഷാവിധി
2024 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിക്രമത്തിനിരയായ പതിനൊന്നുകാരന്റെ വീട്ടില്‍ പൂജ ചെയ്യാന്‍ എത്തിയതായിരുന്നു പ്രതി. പൂജ കഴിഞ്ഞ ശേഷം കര്‍മ്മം പൂര്‍ത്തിയാക്കാന്‍ എന്ന പേരില്‍ കുട്ടിയെ ഇയാള്‍ വീടിന്റെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തു എന്നായിരുന്നു കേസ്. പിന്നീട് കുട്ടി കൗണ്‍സിലിംഗിനിടെയാണ് വിവരം തുറന്നു പറഞ്ഞത്. കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിഴത്തുക പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.



