ഡിഗ്രി പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല….

സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു യോഗ്യത നിർബന്ധമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച നിർദേശത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. പത്താം ക്ലാസിന് ശേഷം ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, മറ്റ് അംഗീകൃത തൊഴിൽ-ഭാഷാ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കും ഇനി ബിരുദ പഠനത്തിന് അവസരം ലഭിക്കും.

പുതിയ ഉത്തരവ് പ്രകാരം ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും പ്രവേശനം നേടാം. 2027–28 അധ്യയന വർഷം മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഉത്തരവ് നടപ്പാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തൊഴിൽ വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള അവസരങ്ങൾ വിപുലപ്പെടുത്തുന്നതാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button