ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല…..ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല….

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നഗറില്‍ (ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്) സംഘടിപ്പിച്ച ‘തകൃതോണം’ കൊടുങ്ങല്ലൂര്‍ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ തൂഫാന് യാതൊരുവിധ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്നും, പുതുതലമുറയെ വഴിതെറ്റിക്കുന്ന മരണത്തിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്നും മന്ത്രി വ്യക്തമാക്കി. രാസലഹരിയില്‍ അടിപ്പെട്ടുപോയാല്‍ പിന്നീട് ഒരു മോചനം എളുപ്പമല്ല. അതുകൊണ്ടുതന്നെ ഓപ്പറേഷന്‍ തൂഫാന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നത് അമ്മമാരില്‍ നിന്നും സഹോദരിമാരില്‍ നിന്നുമാണ്. കുടുംബത്തിലെ വേദനകളും പ്രയാസങ്ങളും ഏറ്റവും കൂടുതല്‍ നേരിട്ടറിയുന്നത് അവരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button