വടക്കൻ കേരളത്തിൽ ഉച്ചവരെ കനത്ത മഴയില്ല; ദുരിതം തുടരുന്നു

വടക്കൻ കേരളത്തിൽ കനത്ത മഴ ശമിച്ചെങ്കിലും വെളളക്കെട്ടിന് കുറവില്ല. കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാസർകോട് ജില്ലയിൽ നൂറ്റൻപതോളം വീടുകളിലാണ് വെളളം കയറിയത്. ഡാമുകളിലും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ട്. ഞായറാഴ്ച കൂടി കനത്ത മഴയ്ക്ക് സാധ്യതയുളളതിനാൽ അപകട സാധ്യതയുളള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ ക്യാംപുകളിലും ബന്ധുവീടുകളിലും തുടരുകയാണ്.




