ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസ്സുകാരനായ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂർ താഴെവരൂണ്ട സജിത്-ജിസ്ന ദമ്പതികളുടെ മകൻ കാർത്തിക് ആണ് മരിച്ചത്. മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കാർത്തികിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ ശ്രമം നടത്തുന്നതിനിടെയാണ് കാർത്തിക് മരണത്തിന് കീഴടങ്ങിയത്. കുറുവങ്ങാട് സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിയാണ്. സഹോദരൻ: ദ്രുപത്.

Related Articles

Back to top button