മലയാളി നഴ്‌സ് ദുബായിൽ ചികിത്സയിലിരിക്കേ മരിച്ചു…

മലപ്പുറം നിലമ്പൂർ സ്വദേശിയായ നഴ്‌സ് ദുബായിൽ ചികിത്സയിലിരിക്കെ മരിച്ചു. നിലമ്പൂർ ചെമ്പുക്കടവ് കളപ്പുരയ്ക്കൽ സൗമ്യ അഗസ്റ്റിൻ ആണ് മരിച്ചത്. 41 വയസ്സായിരുന്നു. ദുബായ് റാഷിദ് ആശുപത്രിലെ നഴ്‌സായിരുന്ന സൗമ്യ കുറച്ചുനാളുകളായി അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദുബായിൽ ജോലിചെയ്യുന്ന ജെനീഷ് ആണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

Back to top button