നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

വോട്ടെണ്ണൽ ദിനത്തിൽ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി. പടക്കങ്ങൾ വിൽക്കാനോ,ഉപയോഗിക്കാനോ പാടില്ലെന്ന് കലക്ടർമാർ അറിയിച്ചു. മുൻകരുതൽ നിർദേശം കണക്കിലെടുത്താണ് ജില്ലകളിലെ പടക്കകടകൾ അടച്ചിടുന്നത്.കണ്ണൂർ,കോഴിക്കോട് ജില്ലകളിലും പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി കളക്ടർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടർ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
വോട്ടെണ്ണൽ ദിനത്തിലെ വിജയാഘോഷങ്ങൾക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങൾ അതിരുവിട്ടാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



