അർജുൻ ആയങ്കിയും അഞ്ച് പേരും ഒത്തുകൂടിയത് ക്വട്ടേഷൻ ആസൂത്രണം ചെയ്യാനെന്ന് പൊലീസ്, സംഘടിത കുറ്റകൃത്യം അടക്കം വകുപ്പുകൾ ചുമത്തി

നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി (29) അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകൃത്യം ആസൂത്രണം ചെയ്യാൻ സംഘടിച്ചു എന്നത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ക്വട്ടേഷൻ ആസൂത്രണം ചെയ്യാനാണ് പ്രതികൾ ഒത്തുകൂടിയതെന്ന് പൊലീസ് പറയുന്നു. അർജുൻ ആയങ്കിക്ക് പുറമെ തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), എറണാകുളം പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചു വെളി വീട്ടിൽ അരുൺ (ഡോൺ 38), പള്ളുരുത്തി വരിക്കാശ്ശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെയും പൊലീസ് പിടികൂടി.

Related Articles

Back to top button