ഗാർഹിക പീഡന പരാതി; കൽപ്പറ്റയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിനെതിരെ പോലീസ് കേസ്

കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി.കെ. അനിൽകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്ത്. ഭാര്യയുടെ പരാതിയിൽ മേപ്പാടി പോലീസ് അനിൽകുമാറിനെതിരെ കേസെടുത്തു. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

അനിൽകുമാറിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ മഞ്ജുള ചോദ്യം ചെയ്തതാണ് പീഡനത്തിന് കാരണമായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ വെച്ചും അല്ലാതെയുമുള്ള നിരന്തരമായ മാനസിക പീഡനങ്ങളെത്തുടർന്നാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മേപ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Back to top button