എന്‍ടിഎയുടെ ചോദ്യപേപ്പർ ചോർച്ച ആദ്യമായല്ല’; നീറ്റ് പരീക്ഷ വികേന്ദ്രീകരിക്കണമെന്ന് സിപിഐഎം

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കുമെതിരെ (NTA) രൂക്ഷവിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയ എന്‍ടിഎ പിരിച്ചുവിടണമെന്നും പരീക്ഷാ നടത്തിപ്പ് സംസ്ഥാനങ്ങൾക്ക് കൈമാറി വികേന്ദ്രീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. എന്‍ടിഎയുടെ പേപ്പര്‍ ചോരുന്നത് ആദ്യതവണയല്ലെന്നും സിപിഐഎം ആരോപിച്ചു. നീറ്റ് പരീക്ഷ വികേന്ദ്രീകരണ സംവിധാനത്തിലൂടെ നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണം വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.



