പി കെ ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും ട്രേഡ് യൂണിയൻ പോരാളിയുമായ പി.കെ. ഗുരുദാസന്റെ സംഭവബഹുലമായ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘സമരസഖാവ് പി.കെ. ഗുരുദാസൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ബിജു നെട്ടറയാണ്.
എൻ എൻ പിള്ള, കാക്കനാടൻ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററികൾക്ക് ശേഷമാണ് ബിജു നെട്ടറ ഈ പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തിൽ നിന്ന് തുടങ്ങി, കൊല്ലത്തിന്റെ മണ്ണിൽ കശുവണ്ടി- കയർ തൊഴിലാളികളുടെ നെഞ്ചകം തൊട്ടറിഞ്ഞ് അവരുടെ ജീവൽപ്രശ്നങ്ങൾക്കായി പോരാടിയ ആ വിപ്ലവജീവിതത്തിന്റെ ചരിത്രരേഖയായിരിക്കും ഈ ഡോക്യുമെന്ററിയെന്ന് അണിയറക്കാര് പറയുന്നു.



