ഡൽഹി വിമാനത്താവളത്തിൽ അഭിജീത് ദിപ്കെയ്ക്കുനേരെ യുവാവിന്റെ രോഷപ്രകടനം

സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കുനേരെ ഡൽഹി വിമാനത്താവളത്തിൽ യുവാവിന്റെ ആക്രോശം. മഹാരാഷ്ട്രയിൽനിന്ന് മടങ്ങിയെത്തിയ ദിപ്കെ വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു പോകുന്നതിനിടെയാണ് ഒരാൾ മുന്നിലെത്തി രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ശ്രദ്ധേയമായി.
‘എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്?’ എന്ന ചോദ്യം യുവാവ് പലതവണ ആവർത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ പ്രകോപനപരമായ ചോദ്യങ്ങളോട് ചിരിച്ചുകൊണ്ടാണ് ദിപ്കെ പ്രതികരിച്ചത്. പിന്നീട് അദ്ദേഹം അവിടെനിന്ന് പുറത്തേക്കു പോകുകയും ചെയ്തു.




