ആലപ്പുഴ: വൈദ്യുത ലൈനിൽ പണി നടത്തുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. ആലപ്പുഴ നോർത്ത് ആര്യാട് പറത്തറയിൽ വിജയകുമാറിന്‍റെ മകൻ അബി എന്ന വിഷ്ണു കുമാർ (34) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.15-ഓടെ ലിയോ തേർട്ടീൻത്ത് സ്കൂളിന് സമീപത്തെ 11 കെവി ലൈനിൽ പണി നടത്തുമ്പോഴായിരുന്നു ദാരുണാന്ത്യം. സമീപത്ത് പുതുതായി നടക്കുന്ന നിർമാണ പ്രവർത്തനത്തിന് വൈദ്യുതി നൽകുന്നതിനായി പഴയ ഇരുമ്പ് പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് പണി ആരംഭിച്ചതെങ്കിലും അപ്രതീക്ഷിതമായി ലൈനിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നുവെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. ഷോക്കേറ്റ ആഘാതത്തിൽ വിഷ്ണുവിന്റെ കൈയിലുണ്ടായിരുന്ന പ്ലയർ ദൂരേക്ക് തെറിച്ചുവീണു

Related Articles

Back to top button