ശ്രീനാദേവി കുഞ്ഞമ്മയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത സിപിഐ ഹർജി..

കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി. സിപിഐ നേതാവ് മുരുകേഷ് നൽകിയ ഹർജിയാണ് വിചാരണയ്ക്കുപോലും പരിഗണിക്കാതെ പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി തള്ളിയത്.

ശ്രീനാദേവിയുടെ താമസസ്ഥലവും റേഷൻ കാർഡുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ ഇതേ പരാതികൾ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സമയത്തുതന്നെ ഹർജിക്കാരൻ ഉന്നയിച്ചിരുന്നുവെന്നും അന്ന് തിരഞ്ഞെടുപ്പ് ഓഫീസർ പരാതി തള്ളിയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയത്.

Related Articles

Back to top button