പയ്യന്നൂരിൽ വീട്ടിൽ… ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ…

പയ്യന്നൂരിൽ വീടിന് തീപിടിച്ച് ഫ്രിഡ്ജും ടെലിവിഷനും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ചിന്മയ സ്കൂളിന് സമീപം ദേവി നിവാസിൽ ഷമീന്ദ്രന്റെ (59) വീട്ടിലാണ് ബുധനാഴ്ച രാത്രി ഏഴോടെ തീപിടിത്തമുണ്ടായത്. വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ടെലിവിഷനിലാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ടിവി, ഫ്രിഡ്ജ്, അനുബന്ധ ഉപകരണങ്ങൾ, സമീപത്തുണ്ടായിരുന്ന കിടക്ക എന്നിവ പൂർണമായും കത്തിനശിച്ചു.

സംഭവസമയത്ത് ഷമീന്ദ്രന്റെ 76 വയസ്സുള്ള മാതാവ് ബാലമണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Related Articles

Back to top button