കയ്പമംഗലം അപകടത്തിൽ പുതിയ വഴിത്തിരിവ്… മരിച്ച വിദ്യാർഥികളിൽ….

തൃശൂർ: ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ലഹരി ഉപയോഗവും അപകടകാരണമായെന്നു സൂചന. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് അപകടത്തിൽ മരിച്ച വിദ്യാർഥികളിൽ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി പ്രാഥമികമായി കണ്ടെത്തിയത്.

വിദ്യാർഥികളിൽ ഒരാളായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൂടുതൽ വിശദമായ പരിശോധനയ്ക്കായി മരിച്ചവരുടെ രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു. രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പരിശോധനയുടെ ഭാഗമായി പരിശോധിക്കുന്നുണ്ട്. എന്നാൽ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതുകൊണ്ടുമാത്രം അതാണ് അപകടത്തിന്റെ കാരണമെന്ന് അന്തിമമായി പറയാനാകില്ലെന്ന് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കർ വ്യക്തമാക്കി.

അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ കൂടുതൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കേണ്ടതുണ്ട്. രക്തസാംപിളുകളുടെ പരിശോധനാ റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമാകും. അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനത്തിന്റെ വേഗത, ഡ്രൈവറുടെ നില, റോഡിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button