മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് സുപ്രഭാതം; മുഖപ്രസംഗത്തിൽ എതിർപ്പുമായി..

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച സമസ്ത മുഖപത്രം സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനെതിരെ ഒരു വിഭാഗം രംഗത്ത്. ലീഗ് വിരുദ്ധ വിഭാഗമാണ് മുഖപ്രസംഗത്തിന് പിന്നിൽ എന്നാണ് ആരോപണം. രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. കാന്തപുരം പറയാത്ത വാക്കുകൾ ഉപയോഗിച്ചതിന്റെ പിന്നിൽ ലീഗ് വിരുദ്ധരെന്നാണ് വിമർശനമുയരുന്നത്. കാന്തപുരത്തെ ചാരി ലക്ഷ്യം വെച്ചത് ലീഗിനെയും സർക്കാരിനെയുമാണെന്നും, രാഷ്ട്രീയ പോരിൽ സമസ്തയെ ഉപയോഗിക്കരുതെന്നും വിമർശനമുയർന്നു.
വി ഡി സതീശനെതിരായ സുപ്രഭാതത്തിന്റെ മുഖപ്രസംഗം ചർച്ചയായിരുന്നു. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. ചേന്തി അനിലിനോട് കയർത്ത് മുഖ്യമന്ത്രി പ്രയോഗിച്ച വാക്കുകളുപയോഗിച്ച് മുഖ്യമന്ത്രിയുടെ മുഖംവച്ച് മുഖപ്രസംഗത്തിലൂടെ മുഖത്തടിച്ച് വിമർശിക്കുകയായിരുന്നു ഇകെ സമസ്ത. കുരുടൻ ആനയെ തൊട്ടപോലെയാണ് സമുദായത്തിനകത്ത് കാന്തപുരം പറഞ്ഞതിനെ മുഖ്യമന്ത്രി വിമർശിച്ചത്. ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത സതീശനാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പറഞ്ഞതും പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള തീരുമാനവും അക്കമിട്ട് നിരത്തി മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റാനുള്ള ശ്രമാമാണിതെന്നും എഡിറ്റോറിയലിൽ വിമർശനമുയർന്നിരുന്നു. അതേസമയം, മുഖ്യമന്ത്രി പദം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട രമേശ് ചെന്നിത്തലയെ സമരസപ്പെടലിൻറെ മഹാഗോപുരമെന്നും മുഖപ്രസംഗത്തിൽ വാഴ്ത്തുന്നുണ്ട്.
