വിവാഹാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയത് ദുരന്തത്തിലേക്ക്….തീരാനോവായി അപകടത്തിൽമരിച്ച മൂന്നംഗകുടുംബം….

വിവാഹത്തലേന്നത്തെ ആഘോഷങ്ങളിൽനിന്നും സന്തോഷങ്ങളിൽനിന്നും മുനീറും കുടുംബവും യാത്രപറഞ്ഞിറങ്ങി മിനിറ്റുകൾക്കകം ഇടിത്തീ പോലെ ആ ദുരന്തവാർത്തയെത്തി. പൊട്ടിച്ചിരികൾ നിറഞ്ഞ കല്യാണവീട്ടിൽനിന്ന് കരച്ചിലുയർന്നു. കുന്നംകുളം ആർത്താറ്റ് ശനിയാഴ്ച അർധരാത്രിയോടെ കാർ ബൈക്കിലിടിച്ച് മരിച്ച മുനീറും ഭാര്യ ഷിഫ്‌നയും മൂന്നുവയസ്സുകാരൻ മകൻ എമിൽ ഐബക്കും മാതൃസഹോദരിയുടെ മകളുടെ വിവാഹഘോഷം പൂർത്തിയാകും മുൻപേയാണ് എന്നെന്നേയ്ക്കുമായി വിടപറഞ്ഞത്.
