മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം; കോച്ച് പൂർണമായും കത്തിനശിച്ചു

ബെംഗളൂരുവിലെ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് നിമിഷ നേരങ്ങൾക്കകം തീ ആളിപ്പടർന്നും. അപകടത്തിൽ തീപടർന്ന് കോച്ച് പൂർണ്ണമായും കത്തിയമർന്നു. തിരക്കേറിയ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപമാണ് സംഭവം. സ്ഥലത്ത് ഒഴിഞ്ഞുകിടന്ന ഒരു റെയിൽവേ കോച്ചിലാണ് തീപിടുത്തമുണ്ടായത്.
തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ, അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസമാണ്. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്തുന്നത്തിനായുള്ള റെയിൽവേ പോലീസിന്റെ പരിശോധന തുടരുകയാണ്.
