നീറ്റ് ക്രമക്കേട്…’കേന്ദ്രം നടത്തുന്ന പരീക്ഷകളിൽ വിശ്വാസമില്ല, NTA പിരിച്ച് വിടണം…എസ്എഫ്ഐ

തിരുവനന്തപുരം: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ. തിരുവനന്തപുരത്തെ എജിസ് ഓഫീസിലേക്ക് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് കയറിയാണ് പ്രതിഷേധിച്ചത്. ഗേറ്റിന് മുന്നില്‍ വെച്ച് പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ വിശ്വാസമില്ലെന്ന് പി എസ് സഞ്ജീവ് പറഞ്ഞു. എന്‍ഡിഎ പിരിച്ചുവിടണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. ‘വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിന് നിങ്ങള്‍ ഉത്തരവാദിത്തം പറയണം. അഴിമതി നിറഞ്ഞ നിലയിലാണ് എന്‍ടിഎയെ കേന്ദ്രം കൊണ്ടുപോകുന്നത്. ക്രമക്കേടില്ലാതെ പരീക്ഷ നടത്താന്‍ കഴിയണം. അത് ആര്‍എസ്എസിന് കഴിയില്ല’, പി എസ് സഞ്ജീവ് പറഞ്ഞു.

ഏത് അറ്റം വരെയും സമരം ചെയ്യുമെന്നും എജിസ് ഓഫീസിന് പകരം ഇത് എന്‍ടിഎ ആയിരുന്നെങ്കില്‍ ബാക്കിയുണ്ടാവുമായിരുന്നില്ലെന്നും പി എസ് സഞ്ജീവ് പറഞ്ഞു. മുഴുവന്‍ മെഡിക്കല്‍ കോളേജുകളെയും തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. സാധാരണക്കാര്‍ ഡോക്ടര്‍മാര്‍ ആകരുതെന്ന് കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും സഞ്ജീവ് കുറ്റപ്പെടുത്തി.

Related Articles

Back to top button