തൃശൂരിലെ കൊലപാതകം…മൃതദേഹം ആദ്യം കണ്ടത് ശിവപ്രസാദിന്റെ അമ്മ

ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉണ്ണിമായയെ ഭര്‍ത്താവ് കുന്നത്ത് വളപ്പില്‍ ശിവപ്രസാദ് കൊലപ്പെടുത്തിയത് സംശയം മൂലമാണ് എന്നാണ് വിവരം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ് മാര്‍ക്കറ്റിലെ തൊഴിലാളിയാണ് ശിവപ്രസാദ്. പൂങ്കുന്നത്തെ എയര്‍കണ്ടീഷന്‍ സര്‍വീസ് സെന്ററില്‍ ജീവനക്കാരിയായിരുന്നു ഉണ്ണിമായ. കുറച്ചുനാളായി ശിവപ്രസാദും ഉണ്ണിമായയും തമ്മില്‍ വഴക്കുണ്ടാവുന്നത് പതിവായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ രാവിലെ ഉണ്ണിമായ ജോലിക്ക് പോകാന്‍ തയ്യാറെടുക്കവെയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.



