പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രണദേവിനെയാണ് ഉളിയക്കോവിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ച ശേഷമാകും മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക.




