‘2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി ഇടപെട്ടു’, ഗ്യാനേഷ് കുമാറിനെതിരെ പി സി തോമസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി സി തോമസ്. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി ഗ്യാനേഷ് കുമാർ ഇടപെട്ടുവെന്നും ജോസ് കെ മാണിയുടെ അപരന്‍റെ പത്രിക കാരണങ്ങൾ ഇല്ലാതെ തള്ളിയെന്നുമാണ് ആരോപണം. പത്രിക തള്ളിയതിന് കാരണം ഒപ്പ് വ്യത്യാസം എന്നായിരുന്നു ഗ്യാനേഷ് കുമാറിന്‍റെ വിശദീകരണമെന്നും കെ എം മാണിയുടെ നിർദ്ദേശപ്രകാരം ആയിരിക്കാം ജില്ലാ കലക്ടർ ആയിരുന്ന ഗ്യാനേഷ് കുമാർ ഇടപെട്ടതെന്നും ഈ വിഷയത്തിൽ അന്വേഷണം വേണെന്നും പി സി തോമസ് പ്രതികരിച്ചു.

Related Articles

Back to top button