ഒൻപത് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് മർദ്ദനം…മൂന്ന് പേർ പിടിയിൽ

കൊച്ചി: ഒൻപത് മാസം ഗർഭിണിയായ സ്ത്രീയെ ആക്രമിച്ച കേസിൽ മൂവർ സംഘം പിടിയിൽ. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കിൽ വീട്ടിൽ കെൻസ് ജേക്കബ് (24), ആരക്കുഴ വില്ലേജ് മീങ്കുന്നം പത്രയിൽ വീട്ടിൽ അരുൺ മണി (24), ആരക്കുഴ വില്ലേജ് മീങ്കുന്നം കരയിൽ ചിരവത്തടത്തിൽ വീട്ടിൽ സോബിൻ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.

27ന് രാത്രി പത്തര മണിയോടെയാണ് സംഭവം. പ്രതികൾക്ക് യുവതിയുടെ ഭർത്താവിനോടുള്ള മുൻ വൈരാഗ്യത്തെ തുടർന്ന് മൂവാറ്റുപുഴ മീങ്കുന്നം ഭാഗത്തുള്ള വീടിന് സമീപം വച്ച് പ്രതികൾ ഗർഭിണിയായ യുവതിയുടെ ഭർത്താവിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവതിയെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ എൻഎസ് റോയ്, ശ്രീനാഥ് എസ്, വി സി സജി, ഷിബു മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർഒ അജിംസ്, സന്ദീപ് പ്രഭാകർ, ബിജി മാത്യു എന്നിവരുമുണ്ടായിരുന്നു.

Related Articles

Back to top button