തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി മുഹമ്മദ് റിയാസ്….

കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും തകര്‍ക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് റിയാസ് പറഞ്ഞു. ജനവിധി അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ അജണ്ടയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് സംഘപരിവാര്‍ നടത്തിയെടുക്കുന്നത്. ഭരണഘടനാ മൂല്യങ്ങളോട് അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജി വെക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.

Related Articles

Back to top button