റാഗിങ്…ഒമ്പതാം ക്ലാസുകാരന് മർദനമേറ്റതായി പരാതി….സംഭവം നടന്നത്….

കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും റാഗിങ്ങെന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് മർദനമേറ്റെന്നാണ് പരാതി. സംഭവത്തെത്തുടർന്ന് കുറ്റക്കാരായ നാല് പത്താം ക്ലാസ് വിദ്യാർഥികളെ സ്കൂൾ മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. ശുചിമുറിയുടെ സമീപത്തുവെച്ച് മുതിർന്ന വിദ്യാർഥികൾ തടഞ്ഞുവെച്ച് ഷർട്ടിന്റെ കൈ മടക്കിവെപ്പിക്കുകയും കോളർ പൊക്കി വെപ്പിക്കുകയും ചെയ്തതായി കുട്ടി പറയുന്നു.

കളർ ഡ്രസ്സ് ഇട്ടതാവാം റാ​ഗിങിന് കാരണമെന്നും കുട്ടി പറയുന്നു. ശരീരത്തിൽ സ്റ്റിക്കർ ഒട്ടിച്ച ശേഷം അത് മായ്ക്കണമെങ്കിൽ 200 രൂപ ഫൈൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറയുന്നു.

Related Articles

Back to top button