ജുവല്ലറിയിൽ നിന്ന് 60 ലക്ഷത്തിൻ്റെ സ്വർണം കവർന്നു….അസിസ്റ്റൻ്റ് മാനേജർ പിടിയിൽ….

കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ ജുവലറിയിൽ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന് വിൽപ്പന നടത്തിയ അസിസ്റ്റന്റ് മാനേജർ പാലാരിവട്ടം പോലീസിന്റെ പിടിയിലായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ചീരംതുടിയിൽ വീട്ടിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്. 2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഇയാൾ പലതവണകളിലായി 428 ഗ്രാമോളം സ്വർണാഭരണങ്ങൾ കവർന്നത്.



