ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് തൈര് ചോദിച്ചു ; ബിരിയാണിക്കടയിൽ..

ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം ആവശ്യപ്പെട്ടതിനെച്ചൊല്ലി സംഘർഷം. തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ ശ്രീരാംപൂർ ഏരിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ശിവാജി ബിരിയാണി സെന്ററിലാണ് സംഭവം. പൊന്നല പ്രശാന്ത്, പൊന്നല കിഷോർ എന്നിവരുൾപ്പെട്ട സംഘവും മനുബോതുല പ്രശാന്തും തമ്മിലാണ് സംഘർഷമുണ്ടായത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനാണെന്ന് കരുതി ഭക്ഷണം കഴിക്കാനെത്തിയ മനുബോതുല പ്രശാന്തിനോട് പൊന്നല പ്രശാന്തും പൊന്നല കിഷോറും തൈര് ആവശ്യപ്പെടുകയായിരുന്നു. താൻ ഹോട്ടൽ ജീവനക്കാരനല്ലെന്ന് മനുബോതുല പ്രശാന്ത് അറിയിച്ചതോടെ പൊന്നല പ്രശാന്ത് ഇയാളെ ആക്രമിക്കുകയായിരുന്നു. പിന്നാലെ പൊന്നല കിഷോറും ആക്രമണത്തിൽ പങ്കാളിയായി. സംഘർഷത്തിൽ മനുബോതുല പ്രശാന്തിന് പരിക്കേറ്റു. സംഭവത്തിൽ മനുബോതുല പ്രശാന്തിൻ്റെ പരാതിയിൽ പൊന്നല പ്രശാന്ത്, പൊന്നല കിഷോർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Back to top button