‘വന്ദേമാതരം’ തർക്കം, ബഹിഷ്കരിച്ച് യുഡിഎഫ്, ആദ്യ ചരണത്തിന് ശേഷം സീറ്റിലിരുന്ന് എൽഡിഎഫ്; മുഴുവൻ ചൊല്ലിയത്..

പാലക്കാട് നഗരസഭയിലെ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നത് യു ഡി എഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു. യോഗ നടപടികൾക്കായി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ശേഷം യു ഡി എഫ് അംഗങ്ങൾ വന്ദേമാതരം ആലപനത്തിൽ പങ്കെടുക്കാതെ ഹാളിൽ നിന്നും പുറത്തുപോവുകയായിരുന്നു. സാധാരണയായി എല്ലാ നഗരസഭാ കൗൺസിൽ യോഗങ്ങളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളാണ് ചൊല്ലാറുള്ളത്. അതേസമയം യോഗത്തിൽ എൽ ഡി എഫ് കൗൺസിലർമാർ ആദ്യ ചരണം പാടിയതിന് പിന്നാലെ തങ്ങളുടെ സീറ്റുകളിൽ തിരികെ ഇരുന്നു. എന്നാൽ ബി ജെ പി കൗൺസിലർമാർ നഗരസഭയിൽ വന്ദേമാതരം പൂർണ്ണമായും ചൊല്ലിയാണ് യോഗനടപടികളിലേക്ക് കടന്നത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വ്യത്യസ്ത നിലപാടുകൾ കൗൺസിൽ യോഗത്തിലും ചർച്ചയാകും. അതേസമയം വന്ദേമാതരത്തെ യു ഡി എഫ്, എൽ ഡി എഫ് കൗൺസിലർമാർ അഹ്മാനിച്ചതായി ബി ജെ പി ആരോപിച്ചു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി ജെ പി കൗൺസിലർമാർ വ്യക്തമാക്കി.

Related Articles

Back to top button