കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ യുവാക്കളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു …

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട. കര്‍ണാടകയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി വീട്ടില്‍ പി.കെ മുഹമ്മദ് ആഷിഖ്(21) പുളിക്കല്‍ വീട്ടില്‍ പി. ആദില്‍ റമീസ്(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഇന്നലെ വൈകീട്ടോടെ കര്‍ണ്ണാടകയില്‍ നിന്നും വന്ന കെ എസ്.ആര്‍ ടി സി ബസിലെ യാത്രക്കാരായ യുവാക്കളില്‍ നിന്നാണ് 35.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ബെംഗളുരുവില്‍ നിന്ന് ലഹരി വാങ്ങി സംസ്ഥാനത്ത് വില്‍പ്പനക്കായി ഒളിച്ചു കടത്തുകയായിരുന്നു. മുത്തങ്ങയില്‍ നടത്തിയ പൊലീസ് പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. എസ് ഐ ജെസ്വിന്‍ ജോയ്, എ എസ് ഐമാരായ അബ്ദുള്‍ ഗഫൂര്‍, പി.എം. ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എച്ച്. ഉനൈസ്, വി.ജെ. സ്മിജു, ശിവദാസന്‍, പ്രദീപന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. മിതിന്‍, സുനില്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button