മണിപ്പൂരിൽ നാഗാ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു; ആക്രമണത്തിന് പിന്നിൽ…

മണിപ്പൂരിൽ നാഗാ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. കുക്കി ആധിപത്യമുള്ള കാങ്‌പോക്‌പി ജില്ലയിലെ മകുയി അഷാങ്, തനംബ നാഗ ഗ്രാമങ്ങൾക്കിടയിലായിരുന്നു സംഭവം. അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. താമെങ്‌ലോങ് റോഡിൽ വച്ചാണ് അജ്ഞാതര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. സംഭവത്തിൽ മണിപ്പൂരിലെ നാഗാ വിഭാഗങ്ങളുടെ പരമോന്നത സംഘടനയായ യുണൈറ്റഡ് നാഗാ കൗൺസിൽ പ്രതികരിച്ചു.




