‘അമ്മ’യിൽ ഭരണസമിതിക്ക് തെറ്റ് പറ്റിയെന്ന് മല്ലിക സുകുമാരൻ…

കൊച്ചി: ‘അമ്മ’ ഭരണസമിതി രാജിവെച്ചതിൽ പ്രതികരണവുമായി നടിയും ഭരണസമിതി വൈസ് പ്രസിഡന്റുമായ ലഷ്മിപ്രിയ. അമ്മ സംഘടനയിൽ സംഭവിച്ചതിനെല്ലാം മാധ്യമങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ലഷ്മിപ്രിയ പറഞ്ഞു. താൻ യൂട്യൂബർമാർക്കെതിരെ പരാതി നൽകിയത് സംബന്ധിച്ച പോസ്റ്റ് മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ വളച്ചൊടിച്ചെന്ന് ലഷ്മിപ്രിയ ആരോപിച്ചു. ഒരു ഭാഗം മാത്രം കേട്ട് നമുക്ക് പറയാനുളളത് എന്താണെന്ന് മനസിലാക്കാത്ത സിസ്റ്റത്തിന്റെ ഭാഗമായിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളും സംഘടനാപരമായ പ്രശ്നങ്ങളും രണ്ടും രണ്ടാണെന്ന് മനസിലാക്കാനുളള വിവേചനപരമായ ബുദ്ധി ഉണ്ടാകണമെന്നും ലഷ്മിപ്രിയ പറഞ്ഞു.
‘ഇപ്പോള്‍ സംഭവിച്ചതിനെല്ലാം മാധ്യമങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. കുറച്ച് യൂട്യൂബര്‍മാരും പണ്ട് സംവിധായകരായിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് യൂട്യൂബര്‍മാര്‍ക്കുമെതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. ആ പോസ്റ്റ് എന്താണെന്ന് മനസിലാക്കുക പോലും ചെയ്യാതെ മാധ്യമങ്ങള്‍ അതിനെ വളച്ചൊടിച്ചു. ഗൂഢാലോചനകള്‍ ജനങ്ങള്‍ വിശ്വസിക്കുന്നതിന് നിങ്ങളും ഉത്തരവാദികളാണ്. ഗൂഢാലോചന എന്നൊന്നും പറയുന്നില്ല. പക്ഷെ ഒരു ഭാഗം മാത്രം കേട്ടിട്ട് നമുക്ക് പറയാനുളളത് എന്താണെന്ന് പോലും മനസിലാക്കാത്ത സിസ്റ്റത്തിന്റെ ഭാഗമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭരണസമിതി കയറിയത് മുതല്‍ ഇന്നലെ വരെയുളള ബില്ലുകള്‍ കൈവശമുണ്ടെന്ന് നെഞ്ചില്‍ കൈ വെച്ച് പറയാന്‍ കഴിയും. അങ്ങനെ ഈ സംഘടനയ്ക്ക് സാമ്പത്തിക തട്ടിപ്പ് നടത്താനൊന്നും കഴിയില്ല. വ്യക്തിപരമായ പ്രശ്നങ്ങളും സംഘടനാപരമായ പ്രശ്നങ്ങളും രണ്ടും രണ്ടാണെന്ന് മനസിലാക്കാനുളള വിവേചനപരമായ ബുദ്ധി ഉണ്ടാകണം’: ലഷ്മിപ്രിയ പറഞ്ഞു.



