‘എൽഡിഎഫ് 3.0 ഉറപ്പ്’, പാർലമെന്‍റിനെ ആർഎസ്എസ് അക്രമികളുടെ ആൾക്കൂട്ടം അക്കാനാണ് സീറ്റ് വർദ്ധന’

ഇടത് പക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിലേറി ചരിത്രം രചിക്കുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തൽ. ഇന്ന് ഓൺലൈനായി ചേർന്ന പി ബി യോഗത്തിലെ തിരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഈ വിലയിരുത്തൽ. എൽ ഡി എഫ് സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അവകാശപ്പെട്ടു. ഭരണ വിരുദ്ധ വികാരമോ സർക്കാരിനെതിരായ ന്യൂനപക്ഷ ഏകീകരണമോ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് സി പി എം വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കം പി ബി യോഗത്തിൽ പങ്കെടുത്തു. വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയത്തിലും സി പി എം ജനറൽ സെക്രട്ടറി പ്രതികരിച്ചു. പാർലമെൻ്റിനെ സ്വന്തം കുതന്ത്രങ്ങൾ കയറ്റാനുള്ള സ്ഥലമായി മാറ്റാനാണ് ആർ എസ് എസ് – ബി ജെ പി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. വനിത സംവരണ ബില്ലിന്‍റെ മറവിൽ നിരവധി ദുരുദ്ദേശങ്ങൾ ഒളിച്ചു വെച്ചിട്ടുണ്ട്. വിമർശിക്കുന്നവരെ വനിത സംവരണത്തിന് എത്തിരെന്ന് വരുത്തിതീർക്കാൻ ആണ് ശ്രമം. സി പി എം വനിത സംവരണത്തിന് വേണ്ടി നിൽക്കുന്ന പാർട്ടി ആണ്. പക്ഷേ ആലോചിച്ചുറപ്പിച്ച ചില ദുരുദ്ദേശങ്ങൾ ഇതിന് പിന്നിൽ ഉണ്ടെന്നും ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. സീറ്റ് വർധിപ്പിക്കുന്നതിലൂടെ പാർലമെൻ്റിനെ ആർ എസ് എസ് അക്രമികളുടെ ആൾക്കൂട്ടം ആക്കാനാണ് ശ്രമമെന്നും ബേബി വിമർശിച്ചു

Related Articles

Back to top button