ഹസീന സയ്യദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്

തമിഴ്നാട് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ഹസീന സയ്യദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ആറ് വർഷത്തേക്കാണ് പുറത്താക്കിയത്. തമിഴ്നാട് തിരഞ്ഞെടുപ്പിനിടയിലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളാണ് കാരണമെന്ന് കോൺഗ്രസിന്റെ വിശദീകരണം. നേരത്തെ കെ സി വേണു​ഗോപാലിനെതിരെ ഹസീന സയ്യദ് രം​ഗത്തെത്തിയിരുന്നു

കെ സി വേണുഗോപാൽ കേരള മുഖ്യമന്ത്രിയാവാൻ ശ്രമിക്കുന്നുവെന്ന് ഹസീന സയ്യദ് പറഞ്ഞിരുന്നു. ടിവികെയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചത് ഇതിനു വേണ്ടിയാണെന്നും അവർ പറഞ്ഞിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും, രാഹുൽ ഗാന്ധിയുമെല്ലാം കെ സി വേണുഗോപാലിന്റെ ഇഷ്ടത്തിന് പ്രവർത്തിക്കുന്നുവെന്നും ഹസീന സയ്യിദ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി ഹസീന സയ്യിദ് രാജിവെച്ചിരുന്നു.

Related Articles

Back to top button