ബൈക്കിൽ പിക് അപ്പ് വാനിടിച്ചു… കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു…

തിരുവനന്തപുരം : പെരിങ്ങമ്മല ശിശുമന്ദിരം ജംക്‌ഷന് സമീപം പിക് അപ് വാനിടിച്ച് ബൈക്ക് യാത്രക്കാരനായ കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. പെരിങ്ങമ്മല പണ്ടാരവിളാകം വീട്ടിൽ പ്രമോദാണ്(43) മരിച്ചത്. പുന്നമൂട് ഭാഗത്തുനിന്ന് വരികയായിരുന്ന പിക് അപ് വാനും എതിർ ദിശയിൽ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇഅപകടത്തിന് പിന്നാലെ നേമം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രമ്യ. മക്കൾ: അഭിഷേക് അഭിരാമി.

Related Articles

Back to top button