വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധി എന്ന് KSEB…

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്. ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റാണ്. ഏപ്രിലിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്.
കനത്ത വേനൽ ചൂടിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി ഉപഭോഗം ഇത്രയും വർദ്ധിക്കുന്നത്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെഗാ വാട്ട് ആയി. പീക്ക് സമയത്ത് (peak hour) വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ടിൽ എത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
കടുത്ത ചൂടിൽ ഫാൻ, കൂളർ, എ സി എന്നിവ ഉപയോഗിക്കുന്നതിൽ വലിയ വർദ്ധനവ് ഉണ്ടായതാണ് വൈദ്യുതി ഉപഭോഗത്തെ വർദ്ധിപ്പിച്ചത്. വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് പിന്നിട്ടാൽ പ്രതിസന്ധി നേരിടുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



