SMA ബാധിതരായ മൂന്ന് കുഞ്ഞുങ്ങളെ സന്ദർശിച്ച് മുനവറലി ശിഹാബ് തങ്ങൾ…

: മൂന്ന് മക്കളുടെ എസ്എംഎ (Spinal Muscular Atrophy) ബാധ മൂലം ദുരിതത്തിലായ കല്ലുരുട്ടിയിലെ അരുൺ ഷാൽമി ദമ്പതികളുടെ വീട് സന്ദർശിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ. മൂന്ന് കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ നേരിട്ടറിയുന്നതിനായാണ് മുനവറലി തങ്ങൾ ഇവരുടെ വീട് സന്ദർശിച്ചത്. അസുഖ ബാധിതരായ കുട്ടികളുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ അദ്ദേഹം ചികിത്സാ കാര്യങ്ങളിൽ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനൽകി.

വലിയൊരു തുക കണ്ടെത്തിയാൽ മാത്രമേ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാകൂ. സാധാരണക്കാരായ ഈ കുടുംബത്തിന് ഒറ്റയ്ക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ് ഈ ചികിത്സാചെലവ്.എങ്കിലും, ഇതുവരെ കേരളം നേരിട്ട വലിയ പ്രതിസന്ധികളിലെല്ലാം നാടൊന്നാകെ കൈകോർത്തതുപോലെ ഈ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനും എല്ലാവരുടെയും ആത്മാർത്ഥമായ സഹായം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Related Articles

Back to top button