ലോൺ എടുത്ത് പറ്റിച്ച് പോകുന്നവർ അല്ല ഞങ്ങൾ..അവന് നീതീ കിട്ടിയില്ലെങ്കിൽ ഞങ്ങളും ഇനി ജീവിച്ചിരിക്കില്ല…സഹോദരി നികിത

ലോൺ ആപ്പ് സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ അഞ്ചരക്കണ്ടിയിൽ BDS വിദ്യാർത്ഥി നിതിൻരാജ് ജീവനൊടുക്കിയതെന്ന പോലീസ് വാദം തള്ളി കുടുംബം. ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല കേസ് ആപ്പുമായി ബന്ധപ്പെടുത്തി ചുരുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് നിതിൻരാജിന്റെ സഹോദരി നികിതരാജ് പറഞ്ഞു. എല്ലാവരും ചേർന്ന് നിതിൻരാജിനെ കൊന്നതാണ്.
അദ്ധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല. റഫറൻസ് നമ്പറായി വെച്ചിരിക്കുന്നത് തന്റെയും സഹോദരിയുടെയും അച്ഛന്റെയും അമ്മയുടെയും ഫോൺ നമ്പറുകളാണ്. നിതിൻ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.
ഞങ്ങളെ മൂന്ന് പേരെയും മാതാപിതാക്കൾ ലോൺ എടുത്ത് തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത്. അങ്ങിനെ ലോൺ എടുത്ത് പറ്റിച്ച് പോകുന്നവർ അല്ല ഞങ്ങൾ. ആപ്പ് ലോണിന്റെ പേരിൽ അല്ല സഹോദരൻ ആത്മഹത്യ ചെയ്തത്. നിതിന് മറ്റൊരിടത്തും ലോണുകൾ ഇല്ല. 3 മാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും ബോൾഡ് ആയിട്ടാണ് അവൻ ജീവിച്ചത്. ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ നേരത്തെ തന്നെ ഇട്ടെറിഞ്ഞു വന്നേനെ. അവന് നീതീ കിട്ടിയില്ലെങ്കിൽ ഞങ്ങളും ഇനി ജീവിച്ചിരിക്കില്ല. ആപ്പ് ലോണിന്റെ പേരിൽ ഒതുക്കി തീർക്കാൻ അനുവദിക്കില്ലെന്ന് സഹോദരി നികിത പറഞ്ഞു.



