കൊച്ചിയില്‍ വയോധികയുടെ മുഖത്ത് മുളക് വെള്ളമൊഴിച്ച് കവര്‍ച്ച….

കൊച്ചി: കൊച്ചിയില്‍ വയോധികയുടെ മുഖത്ത് മുളക് വെള്ളമൊഴിച്ച് കവര്‍ച്ച. രണ്ടര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നഷ്ടമായെന്നാണ് പരാതി. കൊച്ചി വെണ്ണലയിലാണ് സംഭവം നടന്നത്. മോഷണത്തിന് പിന്നില്‍ സ്ത്രീയെന്നാണ് സംശയം. വീട്ടില്‍ കയറി മുളക് വെള്ളം മുഖത്ത് ഒഴിച്ചാണ് കവര്‍ച്ച നടത്തിയത്. വയോധിക വീട്ടില്‍ തനിച്ചായ സമയത്താണ് മോഷണം നടന്നത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



