കൂത്താട്ടുകുളത്ത് തടിമില്ല് തൊഴിലാളിക്ക് പൊള്ളൽ, അലർജിയെന്ന് അവകാശവാദം.. ഡോക്ടർ പറഞ്ഞത്…

കൂത്താട്ടുകുളം താമരക്കാട് പ്രദേശത്തെ ഒരു തടിമില്ലിൽ ജോലി ചെയ്തിരുന്ന തൊഴിലാളിക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട്. ഒഡീഷ സ്വദേശിയായ പാണ്ഡവ ബൈര (27)യ്ക്കാണ് ഇരു കൈകളിലും കഴുത്തിലും പൊള്ളലേറ്റത്. കൈത്തണ്ടകളിൽ വലിയ കുമിളകൾ രൂപപ്പെട്ട നിലയിലാണ് പരിക്ക് കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഡോക്ടർമാരുടെ വിലയിരുത്തലിൽ ഇത് സൂര്യാതപം മൂലമുള്ള പൊള്ളലാണെന്നാണ് പറയുന്നത്. എന്നാൽ പരിക്കേറ്റ തൊഴിലാളി തന്റെ പ്രശ്നം സൂര്യാതപമല്ല, പൊടിയോട് ഉണ്ടായ അലർജിയാണെന്ന് അവകാശപ്പെടുന്നു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുകയാണ്.

Related Articles

Back to top button