കള്ളാടി മണ്ണിടിച്ചിൽഎല്ലാ ഉത്തരവാദിത്തവും കൊങ്കൺ റെയിൽവേയ്ക്ക്…മന്ത്രി പികെ ബഷീർ…

കള്ളാടിയിലെ തുരങ്കപാത മേഖലയിൽ മണ്ണ് കൂട്ടിയിട്ടത് മാറ്റണം എന്ന് രണ്ട് തവണ കർശന നിർദേശം നൽകിയെന്ന് മന്ത്രി പികെ ബഷീർ. പിഡബ്ല്യുഡിയെ നോക്ക് കുത്തിയാക്കി ആണ് കരാറുകാർ പ്രവർത്തിക്കുന്നത്. എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേക്കാണെന്നും മന്ത്രി പികെ ബഷീർ പറഞ്ഞു. ഇത് സംബന്ധിച്ച യോഗത്തിന്റെ മിനുട്ട്സ് പൊതുമരാമത്ത് വകുപ്പ് പുറത്തിട്ടു
നേരത്തെ ജോലി നിർത്തി ആളുകളെ മാറ്റിയത് കൊണ്ട് എഞ്ചിനീയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇതിൽ പിഡബ്ല്യുഡിയെ കൂടുതൽ കുറ്റം പറയരുതെന്നും പിഡബ്ല്യുഡി ഇതിൻ്റെ ഭാഗം അല്ലന്നും മന്ത്രി പറഞ്ഞു. എല്ലാ അനുമതിയും നൽകിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ജോലി നിർത്തി വയ്പ്പിച്ചത് നിർണായകം ആയെന്ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അതീല അബ്ദുല്ല പറഞ്ഞു. പലതവണ അവിടുത്തെ സാഹചര്യം യോഗം ചേർന്നു വേണ്ട നിർദേശങ്ങൾ നൽകിയത് ആണെന്ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പറഞ്ഞു.



