റേഞ്ച് റോവര്‍ കാര്‍ വിവാദത്തില്‍ വിശദീകരണവുമായി കെ എം ഷാജി രംഗത്ത്…..

റേഞ്ച് റോവര്‍ കാര്‍ വിവാദത്തില്‍ വിശദീകരണവുമായി കെ എം ഷാജി രംഗത്ത്. നാടിനെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളപ്പോള്‍ മാധ്യമങ്ങള്‍ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഇപ്പോള്‍ ‘ഫേമസ്’ ആയ റേഞ്ച് റോവര്‍ താന്‍ മന്ത്രി ആയപ്പോള്‍ ഉപയോഗിച്ചു തുടങ്ങിയതല്ല. ഒരധികാരസ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഒരുപാട് തവണ താന്‍ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ആര്‍ക്കൈവില്‍ നോക്കിയാല്‍ അത് കാണാം എന്നുമാണ് കെ എം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നത്.

Related Articles

Back to top button