ഭക്ഷ്യവിഷബാധ.. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക്.,

ഭക്ഷ്യവിഷബാധയെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും അനുഭവപ്പെട്ടതായി റിപ്പോർട്ട്. കർണാടക സന്ദർശനത്തിനിടെയാണ് അമിത് ഷായ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഡോക്ടർമാരുടെ പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. തുടർന്ന് ശനിയാഴ്ച വൈകിട്ടോടെ അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. അതേസമയം, ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കർണാടകയിലെ രണ്ട് പരിപാടികളിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.



