‘അമ്മയുടെ അസുഖം മാറട്ടെയെന്നാണ് പ്രാർത്ഥന, കാണാൻ പോയിരുന്നു, പക്ഷേ..

കൊല്ലം സുധിയുടെ വിയോഗത്തിന് പിന്നാലെ പലപ്പോഴും സമൂഹമാധ്യമ ചർച്ചകളിൽ നിറഞ്ഞുനിന്ന ബന്ധമാണ് രേണുവും കിച്ചുവും തമ്മിലേത്. ഇപ്പോൾ രേണു കാൻസർ ചികിത്സയിലൂടെ കടന്നുപോകുമ്പോൾ, കിച്ചു അവരെ കാണാൻ എത്തിയോ എന്നതടക്കമുള്ള ചോദ്യങ്ങളും വീണ്ടും ഉയരുകയാണ്. ഇതിനിടെയാണ് രേണുവുമായുള്ള ഇപ്പോഴത്തെ ബന്ധത്തെക്കുറിച്ചും അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കിച്ചു ആദ്യമായി പ്രതികരിക്കുന്നത്.
രേണുവുമായുള്ള ഇപ്പോഴത്തെ ബന്ധം എങ്ങനെയാണെന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് വളരെ ചുരുങ്ങിയ വാക്കുകളിലായിരുന്നു കിച്ചുവിന്റെ മറുപടി. ”അമ്മക്ക് അസുഖമാണ് ഇപ്പോൾ. അസുഖം മാറട്ടെ എന്ന പ്രാർഥനയിലാണ് ഞാനും. കാണാൻ പോയിരുന്നു. കാണാൻ പറ്റിയില്ല” എന്നായിരുന്നു കിച്ചുവിന്റെ പ്രതികരണം.
രേണു ആരംഭിച്ച സബ്സ്ക്രിപ്ഷൻ സംവിധാനത്തിൽ തനിക്ക് സന്തോഷമുണ്ടായിരുന്നില്ലെന്ന് കിച്ചു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയതാണ് കിച്ചുവിന്റെ പ്രശ്നമെന്ന് കരുതുന്നില്ലെന്നായിരുന്നു രേണുവിന്റെ പ്രതികരണം.
സുധിയുടെ മരണശേഷം തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്നിരുന്ന നെഗറ്റീവ് കമന്റുകൾക്ക് കിച്ചു മറുപടി നൽകിയിരുന്നുവെന്നും രേണു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കിച്ചു തന്നെ വിമർശിച്ച് റീച്ചും വ്യൂസും നേടാൻ ശ്രമിച്ചുവെന്ന ആരോപണവും രേണു ഉന്നയിച്ചിരുന്നു. സബ്സ്ക്രിപ്ഷനിലൂടെ ലഭിച്ച പണം അസുഖത്തെ തുടർന്നുള്ള ചികിത്സയ്ക്കും ഇഞ്ചക്ഷനുകൾക്കും ഉപയോഗപ്പെട്ടതായും അവർ വ്യക്തമാക്കിയിരുന്നു.




