മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി ആശുപത്രിയില്‍…

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി ആശുപത്രിയില്‍. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം 7.30 ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് വിവരം.വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഈ വര്‍ഷം മേയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കുറച്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Related Articles

Back to top button