കിഫ്‌ബിയുടെ കൈവശം 30000 കോടിയെന്ന ഐസക്കിന്റെ വാദം തെറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കിഫ്‌ബിയുടെ കൈവശം 30000 കോടി ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അക്കൗണ്ടിൽ ഉള്ളത് 6521 കോടി മാത്രമാണ്. കിഫ്ബിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകളിൽ നിന്നും 2026 മാർച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ തന്നെ ട്രഷറി കോർപ്പസ് ഫണ്ട് ആണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ബാക്കി പണം എവിടെയാന്നുള്ളതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ചോദിച്ചു.

Related Articles

Back to top button