മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല….താമസക്കാരെ ഉടൻ മാറ്റണമെന്ന് അമിക്കസ് ക്യൂറി

കൊച്ചി: മുണ്ടംവേലി പി ആന്ഡ് ടി ഫ്ളാറ്റ് വാസയോഗ്യമല്ലെന്ന് ഹൈക്കോടതിയില് റിപ്പോര്ട്ട് നല്കി അമിക്കസ് ക്യൂറി. അടിയന്തരമായി ആളുകളെ മാറ്റിപ്പാര്പ്പിക്കണമെന്ന് അമികസ് ക്യൂറി കോടതിയില് അറിയിച്ചു. സുരക്ഷിതവും വാസയോഗ്യവുമായ മറ്റൊരു താമസസ്ഥലത്തേക്ക് ആളുകളെ മാറ്റിപ്പാര്പ്പിക്കണം. ഗുരുതര നിര്മ്മാണപ്പിഴവുകളും സുരക്ഷാഭീഷണികളും നിലനില്ക്കുന്നുവെന്നുമാണ് റിപ്പോര്ട്ട്. പി ആന്ഡ് ടി ഫ്ളാറ്റില് ലിഫ്റ്റോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്നും ഇടിമിന്നല് പ്രതിരോധ സംവിധാനം എര്ത്തുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും റിപ്പോര്ട്ടില് പറയുന്നു. അഗ്നിരക്ഷ സംവിധാനം പ്രവര്ത്തനരഹിതമാണ്. സെപ്റ്റിക് ടാങ്കിലെ മലിനജലം പരന്നൊഴുകി സമീപത്തേക്ക് വ്യാപിക്കുന്നുണ്ട്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കാര്യക്ഷമമല്ലെന്നും ഇത് അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുമെന്നുമാണ് റിപ്പോര്ട്ടിലുള്ളത്.



