‘ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കരുത്, രാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്വത്തോടെ പെരുമാറണം…സിപിഎം….

തിരുവനന്തപുരം: കേരളത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സിപിഎം. സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ട്ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരമാണ്.
പരസ്‌പരം വിദ്വേഷം പകര്‍ത്തുന്ന വിധമുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഭിന്നിപ്പ് സൃഷ്‌ടിക്കുന്നതിന് ഇടയാക്കുന്നതാണ്. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളികളഞ്ഞില്ലെങ്കില്‍ അത് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.



