‘ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനം പൂർണ്ണമായും അടച്ചിട്ട നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. സംഘടനകൾ രൂപീകരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും ഒക്ടോബർ 10-ന് പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ നിർദേശം ഉണ്ടായിരുന്നു.
