കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി ‘മിന്നല്‍ മാജിക്’ ഉടന്‍ വിപണിയില്‍

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി ‘മിന്നല്‍ മാജിക്ക്’ ഉടന്‍ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നല്‍ മാജിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യം.
ഈ മാസം അവസാനത്തോടെയാണ് ‘മിന്നല്‍ മാജിക്ക്’ വിപണിയിലെത്തുക. പ്രതിദിനം 9000 കെയ്സ് മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലെത്തുക. പിന്നീടത് 13000 കെയ്സ് മദ്യമായി മാറും. അര ലിറ്റര്‍ കുപ്പിയാണ് ആദ്യമെത്തുക. 400 രൂപയാണ് വില.



